Monday, February 3, 2025

HomeMain Storyകൊടുംഭീകരൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കൻ സുപ്രീം കോടതി ഉത്തരവിട്ടു

കൊടുംഭീകരൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കൻ സുപ്രീം കോടതി ഉത്തരവിട്ടു

spot_img
spot_img

വാഷിംഗ്ടൺ :മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും കൊടും ഭീകരനുമായ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കൻ സുപ്രീം കോടതി ഉത്തരവിട്ടു. കനേഡിയൻ പൗരത്വമുളള പാക് വംശജനായ റാണ തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അമേരിക്കൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി.

തഹാവൂർ റാണയെ വിട്ടുകിട്ടാനായി അന്തർദേശീയ തലത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു.64 കാരനായ ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന പരിശ്രമമെന്ന നിലയിലാണ് റാണ അമേരിക്കയിലെ സുപ്രീം കോടതിയെ സമീപിച്ചത്. അമേരിക്കയിലെ കീഴ്ക്കോടതികളിലെല്ലാം ഇയാൾ ഹർജി സമ‍ർപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളിൽ നിന്നും ഉണ്ടായത്. ഇതേ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments