രഞ്ജിനി രാമചന്ദ്രൻ
കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ പ്രൊഫ് .കെ വി തോമസ് ഫലകവും പ്രശസ്തിപത്രവും ശ്രീ ജിജു കുളങ്ങര ചെക്കും നൽകി ആദരിച്ചു.
മമ്പാട് എംഇഎസ് കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ‘സിഡിറ്റിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് മലയാളത്തിലെ ആദ്യ 24 മണിക്കൂർ വാർത്ത ചാനൽ ആയ ഇന്ത്യാവിഷന്റെ സ്ഥാപക ടീമിലെ അംഗമായി. ടെലിവിഷൻ ജേണലിസത്തിലുള്ള മാധ്യമപ്രവർത്തനത്തിൽ തുടക്കം കുറിച്ചു. പിന്നീട് മിഡിൽ ഈസ്റ്റിലുള്ള ഏറ്റവും വലിയ റേഡിയോ ശൃംഖലയായ അറേബ്യൻ റേഡിയോ നെറ്റ് വർക്കിൽ ബ്രോഡ്കാസ്റ്റിംഗ് ജേണലിസ്റ്റായി ശ്രദ്ധ നേടി. രണ്ടു പതിറ്റാണ്ടോളം യുഎഇ മലയാളികളുടെ കാതുകളിൽ മുടങ്ങാതെ വാർത്തകളും വിശേഷങ്ങളും എത്തിക്കുന്ന മികച്ച റേഡിയോ അവതാരകനായി. യുഎഇയിലെ നമ്പർ വൺ മലയാളം റേഡിയോയായ 967 എഫ് എം സോഷ്യൽ മീഡിയ മുഖമായി ഏറെ ശോഭിച്ചു. കോവിഡ് കാല സേവനത്തിന് ദുബായ് സർക്കാരിൻറെ പ്രത്യേക അംഗീകാരം ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾക്ക് അർഹനായി.
കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രിയും ഇപ്പോൾ കേരള ഗവണ്മെന്റിന്റെ ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ കെ.വി. തോമസ്, ഹൈബി ഈഡൻ എം പി,
എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, റോജി എം ജോൺ, മാണി സി കാപ്പൻ , ടി ജെ വിനോദ് , കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ , കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജോണി ലൂക്കോസ് ഡയറക്ടർ, മനോരമ ന്യൂസ്, സാജ് എർത്ത് റിസോർട് ഉടമകൾ സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ദിലീപ് വെര്ഗീസ് , അനിയൻ ജോർജ് കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത് (2026-27), വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, അഡ്വൈസറി ബോർഡ് അംഗങ്ങളും പങ്കെടുത്തു.
Video Profile: https://www.facebook.com/indiapressclubnorthamerica/videos/605703819083341