Tuesday, February 4, 2025

HomeNewsKeralaമലപ്പുറത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി പ്രസവിച്ചു; 21കാരൻ പിടിയിൽ

മലപ്പുറത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി പ്രസവിച്ചു; 21കാരൻ പിടിയിൽ

spot_img
spot_img

മലപ്പുറം ചങ്ങരംകുളത്ത് (Changaramkulam, Malappuram) ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി പ്രസവിച്ചു. സംഭവത്തിൽ 21കാരനായ യുവാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി. പെൺകുട്ടിയുടെ ആൺസുഹൃത്താണ് പിടിയിലായ യുവാവ് എന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അധികം വൈകാതെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. ചങ്ങരംകുളം പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ആൺസുഹൃത്തിനെ ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പഠന സമയത്താണ് യുവാവ് പെൺകുട്ടിയുമായി അടുത്തതെന്നാണ് വിവരം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌ത് വരികയാണ് പിടിയിലായ യുവാവ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments