Sunday, February 23, 2025

HomeAmericaഷിക്കാഗോയില്‍ ഇന്‍ഡോ- അമേരിക്കന്‍ റിപ്പബ്ലിക് പാര്‍ട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ഷിക്കാഗോയില്‍ ഇന്‍ഡോ- അമേരിക്കന്‍ റിപ്പബ്ലിക് പാര്‍ട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

spot_img
spot_img

ജോഷി വള്ളിക്കളം

ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ആദ്യമായി ഇന്‍ഡോ- അമേരിക്കന്‍ റിപ്പബ്ലിക് പാര്‍ട്ടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞാ ദിവസം തന്നെ ഷിക്കാഗോയില്‍ നടത്തി.

പ്രസ്തുത യോഗത്തിന്റെ ഉദ്ഘാടനം നോര്‍ത്ത് വെസ്‌റ്റേണ്‍ മെഡിസിന്‍ ഡെല്‍നര്‍ ഹോസ്പിറ്റലിലെ സീനിയര്‍ റേഡിയോളജിസ്റ്റായ ഡോ. ബിനു ഫിലിപ്പ് നിര്‍വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മുന്‍ ഡിഫന്‍സ് മെമ്പറും ബിസിനസുകാരനുമായ ലൂയി ചിക്കാഗോ, റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സീനിയര്‍ പ്രൊജക്ട് മാനേജര്‍ സോളി കുര്യന്‍, ഫ്‌ളവേഴ്‌സ് ടിവി സിഇഒ ബിജു സക്കറിയ, ഗ്രേസ് പ്രിന്റിംഗ് സി.ഇ.ഒയും കേരളാ എക്‌സ്പ്രസ് മാനേജിംഗ് എഡിറ്ററുമായ റവ.ഡോ. ടൈറ്റസ് ഈപ്പന്‍, യൂത്ത് പ്രതിനിധി കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ കോര്‍ഡിനേറ്റര്‍ ജോഷി വള്ളിക്കളം സ്വാഗതവും ലെജി പട്ടരുമഠത്തില്‍ കൃതജ്ഞതയും അര്‍പ്പിച്ചു. ഡോ. സിബിള്‍ ഫിലിപ്പ് പരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. വിസ്മയ തോമസ് അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു.

പരിപാടിയുടെ സംഘാടകരായി മുന്നോട്ടുവന്ന ജോണ്‍ പാട്ടപതി, മോനു വര്‍ഗീസ്, ടോമി എടത്തില്‍, ശ്രീജയ നിഷാന്ത്, മോനി വര്‍ഗീസ്, ബിജു മുണ്ടയ്ക്കല്‍, മനോജ് അച്ചേട്ട്, പീറ്റര്‍ കുളങ്ങര, നിമ്മി കൊളാക്കല്‍, ജൂബി വള്ളിക്കളം എന്നിവര്‍ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച പരിപാടിയില്‍ കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം നഴ്‌സിംഗ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് സീനിയര്‍ ഡയറക്ടര്‍ ഡോ. സിമി ജെസ്‌റ്റോ, ഫോമ ആര്‍.വി.പി ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സി.എം.എ സെക്രട്ടറി ആല്‍വിന്‍ ഷിക്കൂര്‍, സി.എം.എ ട്രഷറര്‍ മനോജ് അച്ചേട്ട്, ഐ.എം.എ മുന്‍ പ്രസിഡന്റ് റോയി നെടുംചിറ, കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

‘അമേരിക്കയുടെ ഒരു സുവര്‍ണ്ണ കാലഘട്ടമായിരിക്കും അടുത്ത നാലു വര്‍ഷത്തേക്ക് വരാനിരിക്കുന്നത്’ എന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപിന്റെ വാക്കുകളെ വളരെ പ്രതീക്ഷയോടെയും പ്രത്യാശയോടെയുമാണ് നോക്കികാണുന്നുവെന്നതിന്റെ ഒരു തെളിവായിരുന്നു ഷിക്കാഗോയിലെ ജനശ്രദ്ധയാകര്‍ഷിച്ച ഈ സമ്മേളനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments