Wednesday, March 12, 2025

HomeWorldAsia-Oceaniaആരോപണങ്ങൾക്കിടെ സമൂഹമാധ്യമ നിയമം പാസാക്കി പാകിസ്താൻ പാർലമെന്റ്

ആരോപണങ്ങൾക്കിടെ സമൂഹമാധ്യമ നിയമം പാസാക്കി പാകിസ്താൻ പാർലമെന്റ്

spot_img
spot_img

ഇ​സ്‍ലാ​മാ​ബാ​ദ്: അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം വി​ല​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ടെ സ​മൂ​ഹ​മാ​ധ്യ​മ നി​യ​മം പാ​സാ​ക്കി പാ​കി​സ്താ​ൻ പാ​ർ​ല​മെ​ന്റ്. വ്യ​വ​സാ​യ​മ​ന്ത്രി റാ​ണ ത​ൻ​വീ​ർ ഹു​സൈ​ൻ അ​വ​ത​രി​പ്പി​ച്ച ഇ​ല​ക്ട്രോ​ണി​ക്സ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന ബി​ല്ലാ​ണ് ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റി​ൽ പാ​സാ​യ​ത്. ബി​ൽ നേ​ര​ത്തേ അ​ധോ​സ​ഭ അം​ഗീ​ക​രി​ച്ചി​രു​ന്നു.

വ്യാ​ജ​വാ​ർ​ത്ത​ക​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വും 20 ല​ക്ഷം രൂ​പ പി​ഴ​യും ചു​മ​ത്തു​ന്ന​താ​ണ് ബി​ൽ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും നി​യ​മ​വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും ഡി​ജി​റ്റ​ൽ അ​വ​കാ​ശ സം​ര​ക്ഷ​ണ അ​തോ​റി​റ്റി സ്ഥാ​പി​ക്കാ​നും നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ ഇ​നി പ്ര​സി​ഡ​ന്റ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ മാ​ത്രം മ​തി. സ​മൂ​ഹ​മാ​ധ്യ​മ ക​മ്പ​നി​ക​ളി​ൽ​നി​ന്നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്റെ പി.​ടി.​ഐ​യു​ടെ​യും എ​തി​ർ​പ്പ് ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. ബി​ൽ അ​വ​ത​ര​ണം ബ​ഹി​ഷ്‍ക​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ല​മെ​ന്റി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി പ്ര​തി​ഷേ​ധി​ച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments