Wednesday, March 12, 2025

HomeAmericaഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റം: മോദി ശരിയായ കാര്യം ചെയ്യുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ്

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റം: മോദി ശരിയായ കാര്യം ചെയ്യുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ്

spot_img
spot_img

വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായ കാര്യം ചെയ്യുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ വിഷയം മോദിയുമായി സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തിങ്കളാഴ്ച നടത്തിയ സംഭാഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരിൽ മോദി യു.എസ് സന്ദർശിച്ചേക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ”തിങ്കളാഴ്ച രാവിലെ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. ഫെബ്രുവരിയിൽ അദ്ദേഹം വൈറ്റ് ഹൗസ് സന്ദർശിച്ചേക്കും. ഇന്ത്യയുമായി വളരെ നല്ല ബന്ധമാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയവും മോദിയുമായി സംസാരിച്ചു. അനധികൃതമായി യു.എസ്സിലെത്തിയ ഇന്ത്യക്കാരെ തിരിച്ച് സ്വീകരിക്കുന്ന കാര്യത്തിൽ മോദി ശരിയായത് ചെയ്യും”, ട്രംപ് പറഞ്ഞു.

തിങ്കളാഴ്ചയാണ് യു.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദനമറിയിച്ച് മോദി വിളിച്ചത്. പ്രസിഡന്റായി അധികാരമേറ്റെടുത്ത് ഒരാഴ്ചയ്ക്കുശേഷം ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ട്രംപിന് മോദി അഭിനന്ദനം അറിയിച്ചത്. ഇരുരാഷ്ട്രങ്ങള്‍ക്കും ഗുണകരമായതും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്ന് പ്രധാനമന്ത്രി സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments