Thursday, March 13, 2025

HomeAmericaഫെഡറല്‍ ഗ്രാന്റുകളും വായ്പകളും ട്രംപ്  സർക്കാർ താത്ക്കാലികമായി മരവിപ്പിച്ചു

ഫെഡറല്‍ ഗ്രാന്റുകളും വായ്പകളും ട്രംപ്  സർക്കാർ താത്ക്കാലികമായി മരവിപ്പിച്ചു

spot_img
spot_img

വാഷിംഗ്ടണ്‍:   ഫെഡറല്‍ ഗ്രാന്റുകളും വായ്പകളും ട്രംപ് സർക്കാർ  താത്ക്കാലികമായി മരവിപ്പിച്ചു.സർക്കാർ ചെലവുകളുടെ അവലോകനത്തിന്റെ ഭാഗമായാണ് ഈ താത്കാലിക മരവിപ്പിക്കൽ എന്നാണ് സൂചനഗ്രാന്റുകള്‍, വായ്പകള്‍   ഉള്‍പ്പെടെ എല്ലാ സാമ്പത്തിക സഹായങ്ങളും താത്ക്കാലികമായി നിര്‍ത്തിവച്ചതായി മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഓഫീസില്‍ നിന്നുള്ള മെമ്മോയില്‍ വ്യക്തമാക്കി

എല്ലാ ഫെഡറല്‍ സാമ്പത്തിക സഹായങ്ങളുo  ഫെഡറല്‍ ഏജന്‍സികള്‍ താത്ക്കാലികമായി നിര്‍ത്തണമെന്ന് മാനേജ്‌മെന്റ് ആന്റ് ബജറ്റ് ഓഫിസ് ആക്ടിംഗ് ഡയറക്ടര്‍ മാത്യു വെയ്ത്ത് പ്രസ്താവിച്ചു.

ട്രാന്‍സ്ജെന്‍ഡറിസം,  സോഷ്യല്‍ എഞ്ചിനീയറിംഗ് തുടങ്ങിയവയ്ക്കായി  ഫെഡറല്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്നത് നികുതിദായകരുടെ ഡോളര്‍ പാഴാക്കലാണെന്നും ഇത് ജനങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനസഹായം മരവിപ്പല്‍ നിയമത്തെ  ഡെമോക്രാറ്റുകൾ രൂക്ഷമായി  വിമർശിച്ചു. . ഈ തീരുമാനം മാറ്റണമെന്ന്  സെനറ്റർമാരായ  പാന്റ്റി മുറെയും പ്രതിനിധി റോസ ഡെലോറോയും  ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments