Thursday, March 13, 2025

HomeWorldEuropeശീതള പാനീയങ്ങളിൽ ക്ലോറേറ്റ് കണ്ടെത്തി: യൂറോപ്യൻ വിപണിയിൽനിന്ന്  ഉൽപന്നങ്ങൾ തിരിച്ചു വിളിച്ച് കൊക്കകോള

ശീതള പാനീയങ്ങളിൽ ക്ലോറേറ്റ് കണ്ടെത്തി: യൂറോപ്യൻ വിപണിയിൽനിന്ന്  ഉൽപന്നങ്ങൾ തിരിച്ചു വിളിച്ച് കൊക്കകോള

spot_img
spot_img

ബ്രസൽസ്: അമിത അളവിൽ അണുനാശിനി കണ്ടെത്തിയതിനെതുടർന്ന് യൂറോപ്യൻ വിപണിയിൽനിന്ന് ശീതളപാനീയ ഉൽപന്നങ്ങൾ തിരിച്ചു വിളിച്ച് കൊക്കകോള. ബെൽജിയത്തിലെ പ്ലാന്റി ൽ തയാറാക്കിയ ബോട്ടിലുകളിലും കാനുകളി ലുമാണ് അമിത അളവിൽ ക്ലോറേറ്റ് രാസപദാർ ഥം കണ്ടെത്തിയത്.

കൊക്കകോള, ഫാൻ്റ്, പ്രൈറ്റ്, മിനിറ്റ് മെയ്ഡ്, ഫ്യൂസ് ടീ എന്നിവയാണ് വിപണിയിൽനിന്ന് പി ൻവലിച്ചത്. ബെൽജിയം, ലക്സ‌ംബർഗ്, നെതർ ലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്ത ഉൽപന്നങ്ങളിലാണ് രാസപദാർഥം ക ണ്ടെത്തിയത്.

എന്നാൽ  ഫ്രാൻസിലും ജർമനിയിലും ബ്രിട്ട നിലും വിതരണം ചെയ്‌ത ഉൽപന്നങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ക്ലോറേറ്റ് രാസ പദാർഥം അടങ്ങിയ ശീതളപാനീയം ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് യൂറോപ്യൻ യൂനിയന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു ള്ള റാപിഡ് അലർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻ ഡ് ഫീഡ് മുന്നറിയിപ്പ് നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments