Thursday, March 13, 2025

HomeCanadaബെൽവിൽ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാൾ ഫെബ്രുവരി 8-ന്

ബെൽവിൽ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാൾ ഫെബ്രുവരി 8-ന്

spot_img
spot_img

ടൊറൻ്റോ : ബെൽവിൽ യാക്കോബായ സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 93-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നു. ബെൽവിൽ സെൻ്റ് തോമസ് ആംഗ്ലിക്കൻ പള്ളിയിൽ ഫെബ്രുവരി 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് നടക്കുന്ന ചടങ്ങുകൾക്ക് ഫാ. ജോൺ തോമസ് മുഖ്യകാർമ്മികത്വം വഹിക്കും.

ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പെരുന്നാൾ കൊടി ഉയർത്തൽ, മൂന്ന് മണിക്ക് വിശുദ്ധ കുർബ്ബാന, ധൂപ പ്രാർത്ഥന , പ്രദിക്ഷണം,ആശിർവാദം, ഉല്പന്ന ലേലം തുടർന്ന് നേർച്ച സദ്യ തുടങ്ങിയ ചടങ്ങുകൾ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുമെന്ന് പള്ളി വികാരി ഫാ. പൗലോസ് വർക്കി വാഴക്കാലയിൽ അറിയിച്ചു. പെരുന്നാൾ ഓഹരി എടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 25 ഡോളർ എന്ന നിരക്കിൽ ഓഹരി എടുക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. ഇടവക അംഗങ്ങളുടെ കൂട്ടായ സഹരണത്തിലാണ് പെരുന്നാൾ നേർച്ചസദ്യ ഒരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : ഫാ. പൗലോസ് വർക്കി +14165050107, ജോൺസൻ വർഗീസ് +14372145296, ഐസക്ക് ചെറിയാൻ +19024394932.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments