Monday, February 3, 2025

HomeCinemaമാനസിക പീഡനം, പണം തട്ടല്‍: ഭര്‍ത്താവിന്റെ പരാതിയില്‍ നടി ശശികലയ്‌ക്കെതിരെ കേസ്

മാനസിക പീഡനം, പണം തട്ടല്‍: ഭര്‍ത്താവിന്റെ പരാതിയില്‍ നടി ശശികലയ്‌ക്കെതിരെ കേസ്

spot_img
spot_img

ബെംഗളൂരു: മാനസികമായി പീഡിപ്പിച്ചതായും പണം തട്ടിയെടുത്തതായും ആരോപിച്ച് ഭര്‍ത്താവും സംവിധായകനുമായ ടി.ജെ.ഹര്‍ഷവര്‍ധന്‍ നല്‍കിയ പരാതിയില്‍ കന്നഡ നടി ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. 2021ല്‍ സിനിമ ചിത്രീകരണത്തിനിടെയാണ് 37 വയസ്സുകാരനായ ഹര്‍ഷവര്‍ധനും 52 വയസ്സുകാരിയായ ശശികലയും തമ്മില്‍ പരിചയപ്പെടുന്നത്.

ഹര്‍ഷവര്‍ധന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാന്‍ ഇടയാക്കി. എന്നാല്‍ ശശികലയുടെ വിവാഹ വാഗ്ദാനം ഹര്‍ഷവര്‍ധന്‍ നിരസിച്ചു. പിന്നാലെ ശശികല നല്‍കിയ പീഡന പരാതിയില്‍ ഹര്‍ഷവര്‍ധനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീര്‍പ്പെന്ന നിലയിലാണ് 2022 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായത്.

എന്നാല്‍ വിവാഹത്തിനു ശേഷവും കേസില്‍ കുരുക്കുമെന്നു ശശികല ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. സ്വകാര്യ സന്ദേശങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ശാരീരികമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments