Thursday, March 13, 2025

HomeAmericaലൈംഗിക പീഡന ആരോപണം: ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു

ലൈംഗിക പീഡന ആരോപണം: ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു

spot_img
spot_img

ലിവർപൂൾ: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു. യുവതി സ്വകാര്യ ചാനലിലുടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാജി.

രാജിവെച്ചൊഴിയണമെന്ന് സഭ നിർദേശിച്ചിരുന്നു. ജോണ്‍ പെരുമ്പളത്ത് ബ്രാഡ് വെൽ ബിഷപ്പായിരുന്ന സമയത്ത് 2019 മുതൽ 2023 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. മറ്റൊരു സ്ത്രീയും ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം ജോണ്‍ പെരുമ്പളത്ത് നിഷേധിച്ചു.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തിയതാണെന്നും ഇതിൽ കഴമ്പില്ലെന്നും കണ്ടെത്തിയതാണെന്നും ജോണ്‍ പെരുമ്പളത്ത് പ്രതികരിച്ചു. ചാനൽ 4-ന്റെ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകൾ ബിഷപ്പിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

ഒരു വനിതാ ബിഷപ്പും ജോണ്‍ പെരുമ്പളത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2023 മുതൽ ലിവർപൂളിലെ ബിഷപ്പാണ് ജോണ്‍ പെരുമ്പളത്ത്. ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് നിരവധി വിശ്വാസികൾ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments