Tuesday, February 4, 2025

HomeAmericaഅമേരിക്കന്‍ മലയാളി ഭാസ്‌കര കാരണവര്‍ വധം: ഷെറിന് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ചെന്നിത്തല

അമേരിക്കന്‍ മലയാളി ഭാസ്‌കര കാരണവര്‍ വധം: ഷെറിന് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ചെന്നിത്തല

spot_img
spot_img

തിരുവനന്തപുരം: അമേരിക്കന്‍ മലയാളി കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന് ശിക്ഷാ കാലയളവില്‍ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിനാണ് ശിക്ഷാകാലയളവില്‍ ഇളവ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനയിച്ചിരുന്നത്

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. പ്രതിയ്ക്ക് ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നതാനെന്നും ചെന്നിത്തല ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെന്നത് മാത്രമല്ല, സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ഷെറിന്‍ പ്രശ്നമുണ്ടാക്കിയിരുന്നതായും കത്തില്‍ പറഞ്ഞിട്ടുണ്ട്.

ജയിലില്‍ പ്രശ്നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രസഭതീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു എന്നും, 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനമെന്നും രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ നിന്ന് വിശ്രമ ജീവിതം നയിക്കാന്‍ നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ, ചെങ്ങന്നൂര്‍ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ (65) കൊല്ലപ്പെട്ട വാര്‍ത്ത നാടറിയുന്നത് 2009 നവംബര്‍ 8-ാം തീയതി രാവിലെയാണ് മോഷണത്തിനിടെ നടത്തിയ കൊലപാതകമെന്ന് ആദ്യം കരുതിയ കേസില്‍ പിന്നീടാണ് മരുമകളായ ഷെറിന്‍ (24) പിടിയിലായത്.

കാരണവരുടെ മരണാനന്തരച്ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ഷെറിനില്‍ നിന്ന് ലഭിച്ച മൊഴിയാണ് വഴിത്തിരിവായത്. കാരണവരുടെ ഇളയ മകന്റെ ഭാര്യയായ ഷെറിനും കാമുകന്‍മാരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട പ്രമാദമായ കേസാണിത്.

2010 ജൂണ്‍ 11-നാണ് മാവേലിക്കര അതിവേഗ കോടതി ഒന്നാം പ്രതി ഷെറിന് മുന്ന് ജീവപത്യന്തവും രണ്ട് മുതല്‍ നാല് വരെ പ്രതികളായ ചങ്ങനാശേരി, കുറിച്ചി സചിവോത്തമപുരം കാലായില്‍ ബിബീഷ് ബാബു എന്ന ബാസിത് അലി (25) കളമശ്ശേരി ബിനാനിപുരം കുറ്റിനാട്ടുകര നിധിന്‍ നിലയത്തില്‍ നിധിന്‍ (ഉണ്ണി-28) കൊച്ചി ഏലൂര്‍ പാതാളം പാലത്തിങ്കല്‍ ഷാനു റഷീദ് (24) എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷിച്ചത്.

കൂടുതല്‍ അളവില്‍ ക്ലോറോഫോം മണപ്പിച്ചശേഷം തലയിണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കാരണവരെ ഇവര്‍ കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തിന് പുറമെ ഷെറിന്റെ മദ്യപാനവും പരപുരുഷന്‍മാരുമായുള്ള അവിഹിത ബന്ധവുമൊക്കെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments