Monday, February 3, 2025

HomeAmericaഅസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു

spot_img
spot_img

റ്റാമ്പാ : പന്ത്രണ്ടാം വർഷത്തിലേക്കു കടക്കുന്ന റ്റാമ്പായിലെ മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മയുടെ 2025 കമ്മിറ്റി നിലവിൽ വന്നു. ചാരിറ്റി പ്രവർത്തനങ്ങളിലും യുവജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും വളരെയധികം മാതൃകാപരമായ പ്രവർത്തനങ്ങളാണ് രണ്ടായിരത്തി പതിമൂന്നു മുതൽ ആത്മ നടത്തിക്കൊണ്ടു വരുന്നത്. ഏകദേശം ഇരുന്നൂറ്റി അൻപതിലധികം സജീവഅംഗങ്ങളുള്ള ആത്മ റ്റാമ്പായിലെ എല്ലാ സാംസ്‌കാരിക പ്രവർത്തനങ്ങളിലും മുന്പന്തിയിലുണ്ട്.
ആത്മയുടെ 2025 പ്രവർത്തക സമിതി അരുൺ ഭാസ്കറിന്റെയും, ശ്രീജേഷ് ശ്രീജേഷ് രാജൻറ്റേയും നേതൃത്വത്തിൽ ചുമതലയേറ്റു.

ഇവരാണ് 2025 ലെ ആത്മ ഭാരവാഹികൾ
അരുൺ ഭാസ്കർ – പ്രസിഡന്റ്, പ്രവീൺ ഗോപിനാഥ് – വൈസ് പ്രസിഡന്റ്, ശ്രീജേഷ് രാജൻ – സെക്രട്ടറി, രേഷ്മ ധനേഷ് – ജോയിന്റ് സെക്രട്ടറി , സുബിന സുജിത് – ട്രഷറർ, മീനു പദ്‌മകുമാർ – ജോയിന്റ് ട്രഷറർ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ശ്യാമിലി സജീവ്, സൗമ്യ രഞ്ജിത്, ശേഖർ ശശീന്ദ്രൻ, പൂജ മോഹനകൃഷ്ണൻ, അജിത് കുമാർ, സച്ചിൻ നായർ, രഘു രാജ്, രവി ശങ്കർ

അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് 9 നു പിക്‌നിക്കും , ഏപ്രിൽ 19 നു വിഷു ആഘോഷങ്ങളും നടക്കും . എല്ലാ മാസവും നടക്കുന്ന ഗാതറിങ്ങിനു പുറമെയാണിത്.

അസ്സോസിയേഷന്റെ മെംബര്ഷിപ് ക്യാമ്പയിനും ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ നടക്കും . കൂടുതൽ വിവരങ്ങൾക്കും , മെംബെര്ഷിപ്പിനും athma.inc@gmail ലിൽ ബന്ധപ്പെടുക .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments