Monday, February 3, 2025

HomeNewsIndiaഇടത്തരക്കാരെ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്രബജറ്റ്

ഇടത്തരക്കാരെ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്രബജറ്റ്

spot_img
spot_img

ന്യൂഡല്‍ഹി: ഇടത്തരക്കാരെ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്രബജറ്റ് .ബജറ്റ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വളര്‍ച്ച, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, സ്വകാര്യ നിക്ഷേപത്തെ ക പ്രോത്സാഹിപ്പിക്കല്‍,  എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണിത്.വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. വികസിത ഭാരതം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. വികസനത്തിലൂടെ ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കുമെന്നും അവര്‍ പറഞ്ഞു. മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന സൂചനകള്‍ ശരിവെയ്ക്കുന്നതാണ് നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തിന്റെ തുടക്കം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments