Tuesday, February 4, 2025

HomeNewsIndiaഭർത്താവും പെൺസുഹൃത്തുമായുള്ള കോൾ റെക്കോഡുകൾ ചോർത്തി ഭാര്യക്ക് നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസ്

ഭർത്താവും പെൺസുഹൃത്തുമായുള്ള കോൾ റെക്കോഡുകൾ ചോർത്തി ഭാര്യക്ക് നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസ്

spot_img
spot_img

ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങളും കോൾ റെക്കോർഡിങ്ങുകളും ഫോട്ടോയും ഭാര്യക്ക് ചോർത്തി നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ പൊലീസ് കേസെടുത്തു.

പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദിനെതിരെയാണ് കേസടുത്തത്. ഇയാൾക്ക് നന്നാക്കാൻ കൊടുത്ത ഫോണിലെ കോൾ റെക്കോർഡിങ്ങുകളും ഫോട്ടോകളും ചോർത്തിയാണ് ഉടമയുടെ ഭാര്യക്ക് ഇയാൾ നൽകിയത്. ഇതിനെതിരെ ഭർത്താവ് എസ്.പിക്ക് പരാതി നൽകുകയായിരുന്നു. ഐടി വകുപ്പ് ചുമത്തിയാണ് നവീനെതിരെ കേസെടുത്തത്.

ഭർത്താവിൻറെ പെൺസുഹൃത്തും നവീനെതിരെ പരാതി നൽകിയിട്ടുണ്ട്. നടു റോഡിൽ വച്ച് കടന്നുപിടിച്ചു എന്നാരോപിച്ചാണ് പരാതി നൽകിയത്. ഈ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസിൽ വിശദമായ അന്വേഷണം വേണമെന്നാണ് തണ്ണിത്തോട് പൊലീസ് പറയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments