Monday, February 3, 2025

HomeWorldഉടൻ ഇന്ത്യയിലെത്തുമെന്ന് റഷ്യൻ പാർലമെന്റ് അധോസഭ അധ്യക്ഷൻ

ഉടൻ ഇന്ത്യയിലെത്തുമെന്ന് റഷ്യൻ പാർലമെന്റ് അധോസഭ അധ്യക്ഷൻ

spot_img
spot_img

മോസ്കോ: ‘പ്രധാനപ്പെട്ട’ വിഷയങ്ങൾ ചർച്ച ചെയ്യാനായി താൻ ഇന്ത്യയിലേക്ക് തിരിക്കുകയാണെന്ന് റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ‘ഡുമ’യുടെ അധ്യക്ഷൻ വ്യാസെസ്​ലാവ് വൊലോഡിൻ.

പ്രധാനപ്പെട്ട ചില കൂടിക്കാഴ്ചകളും ചർച്ചകളും ആസൂത്രണം ചെയ്തതായും പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ അടുത്ത സഖ്യകക്ഷിയായ വൊലോഡിൻ തന്റെ ടെലഗ്രാം ആപ്പിലെ പോസ്റ്റിൽ പറഞ്ഞു.

‘ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണ്. ഞങ്ങൾക്ക് ദീർഘകാലമായി വിശ്വാസവും പരസ്പര പ്രയോജനകരമായ സഹകരണവും ഉണ്ട്. എല്ലാ മേഖലകളിലും സമ്പർക്കങ്ങൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്’ -വൊലോഡിൻ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments