ഗോമ(കോംഗോ): വിമത കലാപം രൂക്ഷമാ യ കോംഗോയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം. കിൻഷാസയിലെ ഇന്ത്യൻ എംബസിയാണ് ജാഗ്രതാ നിർദേശം നലകിയത്. അടിയന്തരമായി സുരക്ഷിതകേന്ദ്ര ങ്ങളിലേക്കു മാറാനാണു നിർദേശം.
കോം ഗോയിൽ 1000 ഇന്ത്യക്കാരാണുള്ളത്. റുവാ ണ്ടയുടെ പിന്തുണയുള്ള എം23 വിമതർ കിഴ ക്കൻ കോംഗോ നഗരമായ ഗോമയും പരിസര ങ്ങളും കീഴടക്കി മുന്നേറുന്നതിനിടയിലാണു ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം.വിമതരും സൈന്യവും തമ്മിലുള്ള ആക്രമണ ത്തിൽ ഒരാഴ്ച്ചയ്ക്കിടെ 700 ഓളം പേരാണു കൊല്ലപ്പെട്ടത്. വ്യാപക കൊള്ളയും സ്ത്രീക ൾക്കുനേരേ അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യ പ്പെട്ടിട്ടുണ്ട്.