വാഷിംഗ്ടണ്‍: ട്രംപിന്റെ അടുത്ത ലക്ഷ്യം യൂറോപ്യന്‍ യൂണിയനോ? മെക്‌സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് അധിക നികുതി ചുമത്തിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനു മുന്നറിയിയിപ്പുമായി ട്രംപ്. മെക്‌സിക്കോക്കും കാനഡക്കും 25 ശതമാനം താരിഫ് ചുമത്തുകയും ചൈനക്ക് 10 ശതമാനം അധിക താരിഫ് ചുമത്തുകയും ചെയ്തതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് ഉടന്‍ തന്നെ അധിക തീരുവ നടപ്പാക്കുമെന്ന് ് ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ വ്യാപാരയുദ്ധം അമേരിക്കയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കാനും വില വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.യുഎസ് താരിഫ് ചുമത്തിയാല്‍ ശക്തമായി പ്രതികരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഞായറാഴ്ച പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്യായമായോ ഏകപക്ഷീയമായോ താരിഫ് ചുമത്തുന്ന ഏതൊരു വ്യാപാര പങ്കാളിയോടും ശക്തമായി പ്രതികരിക്കുമെന്ന് ഇയു വക്താവ് പറഞ്ഞു.