Tuesday, February 4, 2025

HomeMain Storyതാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ഉറച്ചു നില്ക്കുന്നതായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നഥാന്‍ ആന്‍ഡേഴ്‌സണ്‍

താന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ഉറച്ചു നില്ക്കുന്നതായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നഥാന്‍ ആന്‍ഡേഴ്‌സണ്‍

spot_img
spot_img

വാഷിംഗ്ടണ്‍: താന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ഉറച്ചു നില്ക്കുന്നതായും ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടിയത് ഭയന്നിട്ടല്ലെന്നും വ്യക്തിപരമാ കാരണങ്ങലാലാമെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നഥാന്‍ ആന്‍ഡേഴ്‌സണ്‍. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുന്നതുമായി നിരവധി പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു.അടച്ചുപൂട്ടലിനു പിന്നില്‍ നിയമപരമായ ഭീഷണികളെന്നും ആരോഗ്യ പ്രശനങ്ങളെന്നതുമുള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ സജീവമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി നഥാന്‍ ആന്‍ഡേഴ്‌സണ്‍ തന്നെ രംഗത്തെത്തി. തന്റെ തീരുമാനം വ്യക്തിപരമായ കാരണങ്ങള്‍കൊണ്ട് മാത്രമാണെന്നായിരുന്നു ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കിയത്. ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച എല്ലാ റിപ്പോര്‍ട്ടുകളിലും താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നഥാന്‍ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.. ജോലിയുടെ തീവ്രതയും അതിനുവേണ്ട ശ്രദ്ധയും നല്കാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് കമ്പനി അവസാനിപ്പിക്കുന്നതെന്ന് നാഥാന്‍ പറഞ്ഞു. മറ്റുള്ളവര്‍ ഏറ്റെടുക്കാന്‍ സാധ്യത ഉണ്ടായിരുന്നിട്ടും, ഹിന്‍ഡന്‍ബര്‍ഗ് തന്റെ സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമായതിനാലാണ് അത് കൈമാറാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

2017-ല്‍ ആന്‍ഡേഴ്‌സണ്‍ സ്ഥാപിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, തട്ടിപ്പ് നടത്തുന്നതായി സംശയിക്കപ്പെടുന്ന കമ്പനികളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം നടത്തുകയും അവരുടെ തെറ്റുകള്‍ തുറന്നുകാട്ടുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകാരണം തന്നെ ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രവര്‍ത്തനം പലപ്പോഴും ഓഹരി വിപണിയെ സ്വാധീനിക്കുകയും പല വലിയ കമ്പനികള്‍ക്കും ആയിരകണക്കിന് കോടികള്‍ നഷ്ടമാകുകയും ചെയത്ിരുന്നു. ഇന്ത്യന്‍ കമ്പനിയായ അദാനിയെക്കുറിച്ച്അദാനി ഗ്രൂപിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്, ഓഹരി വിപണിയില്‍ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments