മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാണ്‍ഡ് ട്രംപ് മെക്സികോ, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക നികുതി ഒരുമാസത്തേയ്ക്ക് നീട്ടിവെച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയിലും കുതിപ്പ്. ചുങ്ക പ്രഖ്യാപനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം കൂപ്പു കുത്തിയ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് ഒരു മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സൂചികകള്‍ അവസാനിച്ചത്.
സെന്‍സെക്സ് 1,397 പോയിന്റ് അഥവാ 1.8 ശതമാനം ഉയര്‍ന്ന് 78,583 ലും നിഫ്റ്റി 378 പോയിന്റ് അഥവാ 1.6 ശതമാനം ഉയര്‍ന്ന് 23,739 ലും എത്തി. 2,426 ഓഹരികള്‍ മുന്നേറി,വ്യാപാര പിരിമുറുക്കങ്ങളില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം ആണ് ഇന്നത്തെ നേട്ടം.ഈ മാസം ഒന്നിനായിരുന്നു ഡൊണാള്‍ഡ് ട്രംപ് കാനഡയിലും മെക്സിക്കോയിലും 25 ശതമാനം താരിഫ് ചുമത്തിയത്. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് വ്യാപാരവും ന്യായീകരണമായി ചൂണ്ടിക്കാട്ടി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം നികുതിയും ചുമത്തിയിട്ടുണ്ട്.
എന്നാല്‍ ഇന്നലെ അദ്ദേഹം തന്റെ നിലപാട് മാറ്റുകയും നികുതി ഏര്‍പ്പെടുത്താന്‍ ഒരുമാസത്തെ ഇടവേള എടുക്കുകയും ചെയ്തു. എന്നാല്‍ ചൈനയ്ക്ക് എതിരെ നികുതി ചുമത്തുന്നതില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയിട്ടില്ല.