Thursday, February 6, 2025

HomeMain Storyഗാസ ഏറ്റെടുക്കല്‍: ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ യുഎന്‍ രംഗത്ത്

ഗാസ ഏറ്റെടുക്കല്‍: ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ യുഎന്‍ രംഗത്ത്

spot_img
spot_img

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായുള്ള ൂടിക്കാഴ്ച്ചയ്ക്കിടെ ഗാസ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രെംപ് നടത്തിയ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞത്.

വംശീയ ഉന്മൂലനം നിര്‍ബന്ധമായും ഒഴിവാക്കണമെന്നും ഗുട്ടറെസ് ആവശ്യപ്പെട്ടു. ശാശ്വതമായ വെടിനിര്‍ത്തലാണ് ഇപ്പോള്‍ ആവശ്യമെന്നും പരിഹാരങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ സ്ഥിതി വഷളാക്കരുതെന്നും ഗുട്ടറെസ് അഭിപ്രായപ്പെട്ടു. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിന് ഗാസ അനിവാര്യമാണ്. സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം അകലുകയാണെന്നും ന്യൂയോര്‍ക്കിലെ യു എന്‍ യോഗത്തില്‍ ഗുട്ടറെസ് അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments