Thursday, February 6, 2025

HomeNewsKeralaകിലോയ്ക്ക് 600 മുതൽ 700 രൂപ വരെ; മലപ്പുറത്ത് ഒട്ടക ഇറച്ചി വിൽപ്പനയ്ക്ക് വാട്സാപ്പിൽ‌ പരസ്യം;...

കിലോയ്ക്ക് 600 മുതൽ 700 രൂപ വരെ; മലപ്പുറത്ത് ഒട്ടക ഇറച്ചി വിൽപ്പനയ്ക്ക് വാട്സാപ്പിൽ‌ പരസ്യം; അന്വേഷണം തുടങ്ങി

spot_img
spot_img

മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം നടക്കുന്നത്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സാപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മലപ്പുറം ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരില്‍ കിലോക്ക് 700 രൂപയുമാണ് ഒട്ടകത്തിൻ്റെ ഇറച്ചിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

എന്നാല്‍ ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാൻ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പരസ്യം ശ്രദ്ധയില്‍ പെട്ട പൊലീസ് അന്വേഷണം തുടങ്ങിയത്. ആരാണ് പരസ്യം നൽകിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments