ദുബായ്: തൃശൂരിലെ നടത്തറയിൽ ആരംഭിക്കുന്ന ഇന്ത്യയിലെപ്രഥമ സംഗീത ആശ്രമമായ ചേതന ഗാനാശ്രമത്തിൻ്റെ പ്രൊജക്റ്റ് ഉ ദ്ഘാടനകർമ്മം ദുബായിലെ ഫ്ളോറ ക്രീക്ക് ഹോട്ടലിൽ നടന്ന ചട ങ്ങിൽ പ്രശസ്ത സിനിമ നിർമ്മാതാവും, വ്യവസായിയുമായ സോഹൻ റോയ് നിർവഹിച്ചു. മ്യൂസിക് മെഡിറ്റേഷൻ, മ്യൂസിക് തെറാപ്പി, വോയ്സ് തെറാപ്പി തുടങ്ങിയവ സമന്വയിപ്പിച്ച് ആരംഭിക്കുന്ന ഗാനാശ്രമം സർവമത സംഗീത ആശ്രമമാണ്. മനസിനെ ശാന്തമാക്കാനും, ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ബൗദ്ധിക വികാസ ത്തിനുമുള്ള നൂതന സാദ്ധ്യതകൾ അടങ്ങുന്ന തെറാപ്പികളാണിവ യെന്നും വിലയിരുത്തി.
ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റർ ഐസക് പാട്ടാണിപ്പറമ്പിൽ, ബോർഗ്റോൾസ് വാർണർ ബ്രിട്ടീഷ് ലിമിറ്റഡിൻ്റെ സാരഥി നസീർ വെളിയിൽ, ഫ്ളോറ ഗ്രൂപ്പ് ചെയർമാൻ വി.എ. ഹസ്സൻ എന്നിവർ മു ഖ്യാതിഥികളായി. ചേതന ഗാനാശ്രമം ഡയറക്ടർ ഫാ. ഡോ. പോൾ പൂവത്തിങ്കൽ സി.എം.ഐ ഗാനാശ്രമത്തിൻ്റെ പ്രൊജക്റ്റ് അവതര ണം നടത്തി. ആർക്കിറ്റെക്ട് ബിജിത് ഭാസ്കർ ആശ്രമത്തിന്റെ രൂപ രേഖാവതരണം നടത്തി. ടി. വി. രമേഷ്, ചാക്കോ ഊളകാടൻ, സിൽ വർ പോയിന്റ് സാരഥി ഷിജോ ലോനപ്പൻ എന്നിവർ പ്രസംഗിച്ചു