ഗാസ: പലസ്തീനികളെ ഗാസയിൽ നിന്നും മാറ്റാനുള്ള നീക്കങ്ങളെ എതിർക്കുമെന്ന് ബ്രിട്ടീഷ് മന്ത്രി. യു.കെ അന്താരാഷ്ട്ര വികസന സഹമന്ത്രി അനേലിസെ ഡോഡ്സാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഇക്കാര്യത്തിൽ യു.കെ നിലപാട് വ്യക്തമാക്കിയത്.പലസ്തീനികളെ ബലം പ്രയോഗിച്ച് ഗസ്സയിൽ നിന്നും മാറ്റാനാവില്ല. ഈ രീതിയിൽ ഗസ്സയുടെ വിസ്തീർണം മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീനികളെ ഗസ്സയിൽനിന്ന് കുടിയിറക്കുമെന്നും ഗസ്സയെ അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറ്റ്ഹൗസിൽ ഇസ്രായേ ൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊ പ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രഖ്യാപ നം ട്രംപ് നടത്തിയത്.
20 ലക്ഷത്തോളം വരുന്ന ഫലസ്തീനികൾ ഈ ജിപ്തിലേക്കും ജോർദാനിലേക്കും പോകണം. യുദ്ധത്തിൽ തകർന്ന ഗസ്സയിലെ കോൺക്രീറ്റ് അവശിഷ്ടങ്ങളും മാരക ബോംബുകളും നീക്കി സുന്ദരമാക്കും. കടൽത്തീരത്ത് സുഖവാസകേ ന്ദ്രങ്ങൾ നിർമിക്കും. തൊഴിലവസരങ്ങൾ നൽകു ന്ന സാമ്പത്തിക വികസനം സൃഷ്ടിക്കും. ഗസ്സ അധിനിവേശം ദീർഘകാലം തുടരുമെന്നും അത് പശ്ചിമേഷ്യയുടെ സ്ഥിരതക്ക് സഹായകമാകു മെന്നും അദ്ദേഹം പറഞ്ഞു.