Friday, March 14, 2025

HomeAmericaഇന്ത്യക്കാർക്കെതിരെ വംശീയ പരാമർശം, വിവാദം: യുഎസ് ഡിപാർട്മെന്റ് ഓഫ് ഗവർൺമെന്റ് എഫിഷ്യൻസി എൻജിനീയർ രാജി വെച്ചു

ഇന്ത്യക്കാർക്കെതിരെ വംശീയ പരാമർശം, വിവാദം: യുഎസ് ഡിപാർട്മെന്റ് ഓഫ് ഗവർൺമെന്റ് എഫിഷ്യൻസി എൻജിനീയർ രാജി വെച്ചു

spot_img
spot_img

ന്യൂയോർക്ക്: ഇന്ത്യക്കാർക്കെതിരെ വംശീയ പരാമർശം നടത്തിയ ഇലോൺ മസ്കിന്റെ ഡോഗിൽ (ഡിപാർട്മെന്റ് ഓഫ് ഗവർൺമെന്റ് എഫിഷ്യൻസി) എൻജിനീയർ രാജിവെച്ചു. പരാമർശം വിവാദമായ സാഹചര്യത്തിലാണ് 25കാരനായ മാർകോ എലിസിന്റെ രാജി.

മസ്കിന്റെ എക്സിലും സ്​പേസ് എക്സിലും സോഫ്റ്റ്​വെയർ എൻജിനീയറായിരുന്നു എലിസ്. ഇയാളുടെ പഴയ പോസ്റ്റുകളും ആളുകൾ കുത്തിപ്പൊക്കിയതോടെയാണ് രാജി അനിവാര്യമായി മാറിയത്. ആ പോസ്റ്റുകളിലും ഇന്ത്യക്കാർക്കെതിരെ വംശീയതയുണ്ടായിരുന്നു. ‘എന്റെ വംശത്തിന് പുറത്തുള്ളവരെ വിവാഹം കഴിക്കാൻ നിങ്ങൾക്ക് പണം നൽകാൻ കഴിയില്ല’എന്നായിരുന്നു അതിലൊരു പോസ്റ്റ്.

എൻജിനീയറുടെ രാജി വാർത്ത ആദ്യം റിപ്പോർട്ട്ചെയ്തത് ദ വാൾ സ്ട്രീറ്റ് ജേണൽ ആണ്. യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗമായിരുന്നു എലെസ്. ഡോഗിലെ രണ്ട് താൽക്കാലിക അംഗങ്ങളിൽ ഒരാളും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments