വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാനുള്ള നടപടികളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ജോ ബൈഡന് ഇല്ലെന്ന് ട്രംപ് പറഞ്ഞു. ‘ഇനി ജോ ബൈഡന് രഹസ്യ വിവരങ്ങൾ ലഭിക്കേണ്ട ആവശ്യമില്ലെന്ന്’ ട്രൂത് സോഷ്യൽ നെറ്റ് വർക്കിലാണ് ട്രംപ് പറഞ്ഞത്.
നിലവിൽ അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവർക്കും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ഉണ്ടാകാറുണ്ട്.എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ബൈഡൻ തന്റെ സുരക്ഷാ അനുമതികൾ ഒഴിവാക്കിയിരുന്നുവെന്ന് ട്രംപ് ചൂണ്ടികാട്ടി.
അതുകൊണ്ടുതന്നെ താനും ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങുകയാണെന്നും ഡൊണാൾഡ് ട്രംപ് വിശദീകരിച്ചു. ബൈഡനെ വിശ്വസിക്കാൻ ആവില്ല, രഹസ്യ വിവരങ്ങൾ സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ലഭിച്ച ഒരു റിപ്പോർട്ടിൽ 82 കാരനായ ബൈഡന് ഓർമ കുറവുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് തന്റെ സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞിരുന്നു.