Wednesday, March 12, 2025

HomeAmericaരാജ്യാന്തര ക്രിമിനൽ കോടതിക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കും; ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവച്ചു

രാജ്യാന്തര ക്രിമിനൽ കോടതിക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കും; ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവച്ചു

spot_img
spot_img

വാഷിങ്ടൺ: രാജ്യാന്തര ക്രിമിനൽ കോടതിക്ക് (ICC) ഉപരോധം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ്. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥർക്ക് യു എസിലും സഖ്യകക്ഷി രാജ്യങ്ങളിലും വിസ നിയന്ത്രണവും ഏർപ്പെടുത്തും. അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്. ചൊവാഴ്ച ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ കോടതി ഏർപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

യു എസ് പൗരർക്കോ സഖ്യകക്ഷികൾക്കോ നേരേയുള്ള കേസുകളിൽ ഐസിസിയെ സഹായിക്കുന്ന വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക-വിസ ഉപരോധങ്ങൾക്ക് ഇത് കാരണമാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments