Saturday, February 22, 2025

HomeWorldലെബനനിൻ നവാഫ് സലാമിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ

ലെബനനിൻ നവാഫ് സലാമിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ

spot_img
spot_img

ബെയ്റൂട്ട്: യുദ്ധവും സംഘർഷങ്ങളും മൂലം രൂക്ഷമായ പ്രതിസന്ധിയിലായ ലബനനിൽ രണ്ടു വർഷത്തിനുശേഷം പുതിയ സർക്കാർ അധികാരമേറ്റു. രാജ്യത്ത് സർക്കാരുണ്ടാക്കാൻ പ്രസിഡന്റ് ജോസഫ് ഔൻ പ്രധാനമന്ത്രിയായി നവാഫ് സലാമിനെ നിർദേശിക്കുകയായിരുന്നു

ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യം നൽകി സലാം 24 അംഗ മന്ത്രിസഭയുണ്ടാക്കി.2022ൽ കാവൽ മന്ത്രിസഭരാജിവച്ചതിനെത്തുടർന്ന് ലബനനിൽ മന്ത്രിസഭയുണ്ടായിരുന്നില്ല. രാജ്യത്തിന്റെ തെക്കൻ അതിർത്തിയിൽ തുടർന്നിരുന്ന ഇസ്രയേൽ-ഹിസ്ബുല്ല യുദ്ധത്തിൽ കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ നിലവിൽ വന്നിരുന്നു.

പുതിയ പ്രധാനമന്ത്രി സലാമിനെ പിന്തുണയ്ക്കാൻ ഹിസ്ബുല്ല തയാറായിട്ടില്ലെങ്കിലും മന്ത്രിസഭയിലെ മുസ്‌ലിം പ്രാതിനിധ്യം സംബന്ധിച്ച് ചർച്ചകൾക്കു തയാറായിരുന്നു. മുൻ സൈനിക മേധാവിയായ ജോസഫ് ഔനിനെ കഴിഞ്ഞ മാസമാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments