ലണ്ടന്‍: യുവ സൈനിക ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനെതിരെ തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. 2021ല്‍ വില്‍റ്റ്‌ഷെയറിലെ ലാര്‍ക്ക്ഹില്‍ ക്യാംപില്‍ ആര്‍ട്ടിലറി ഗണ്ണര്‍ ജെയ്സ്ലി ബെക്ക് (19) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് റയാന്‍ മേസണ്‍ എന്ന സഹപ്രവര്‍ത്തകനെതിരെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. റയാന്‍ മേസണിന്റെ നിരന്തരമായ ശല്യമാണ് ജെയ്സ്ലിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്.
മേസണ്‍ ജെയ്സ്ലിക്ക് 3,600 സന്ദേശങ്ങള്‍ അയച്ചിരുന്നു. മേസണ്‍ തന്റെ സൗഹൃദത്തിന്റെ പരിധി ലംഘിക്കുകയാണെന്ന് ജെയ്സ്ലിക്ക് തോന്നി. തന്നെ മേസണ്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ജെയ്സ്ലി ഭയപ്പെട്ടിരുന്നതായി അമ്മ ലീഹാന്‍ മക്രെഡി പറഞ്ഞു.
മേസണ്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് ജെയ്സ്ലി സംശയിച്ചിരുന്നു. ‘അമ്മേ, എനിക്ക് തോന്നുന്നു അവന്‍ എന്റെ ഫോണ്‍ ഹാക്ക് ചെയ്തു. കാരണം ഞാന്‍ എവിടെയാണെന്ന് അവന്‍ കൃത്യമായി അറിയുന്നു’ ജെയ്സ്ലി അമ്മയോട് പറഞ്ഞിരുന്നു.
2020 ഓഗസ്റ്റില്‍ അമ്മാവന്റെ ആത്മഹത്യയിലും ജെയ്സ്ലി അസ്വസ്ഥയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ക്രിസ്മസിന് പത്ത് ദിവസം മുമ്പ് ഒരു പാര്‍ട്ടിക്ക് ശേഷമാണ് ജെയ്സ്ലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.