Sunday, February 23, 2025

HomeCrimeഗാന്ധിനഗർ നഴ്സിംഗ് കോളജിൽ ക്രൂര റാഗിംഗ്: അഞ്ചു സീനിയർ വിദ്യാർഥികൾ കസ്റ്റഡിയിൽ

ഗാന്ധിനഗർ നഴ്സിംഗ് കോളജിൽ ക്രൂര റാഗിംഗ്: അഞ്ചു സീനിയർ വിദ്യാർഥികൾ കസ്റ്റഡിയിൽ

spot_img
spot_img

കോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ് സിംഗിൽ ക്രൂര റാഗിംഗ് .ഒന്നാം വർഷ വിദ്യാർഥികളെ റാഗിംങ്ങിന് ഇരയാക്കിയ അഞ്ചു വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത അഞ്ചുപേരും മൂന്നാം വർഷ വിദ്യാർഥികളാണ്. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നാണ് പരാതിയിലുള്ളത്.

വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments