പാരിസ്: നിർമിതബുദ്ധിയുടെ മേൽ അതിരുകടന്ന നിയന്ത്രണങ്ങൾഏർപ്പെടുത്തുന്ന രീതി സാങ്കേതിക വിദ്യയെ തന്നെ ഇല്ലായ്മ ചെയ്യുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് . പാരിസിൽ നടന്ന എഐ ഉച്ചകോടിയിലായിരുന്നു വാൻസിൻ്റെ പരാമർശം.
എഐക്ക് ലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിക്കാൻ കഴിയും; യന്ത്രങ്ങൾ മനുഷ്യരെ മറികടക്കുമെന്ന ഭയത്തിന് അടിസ്ഥാനമില്ല’തുടക്കത്തിൽ എഐയുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളാണ് രാജ്യങ്ങളെ ഭരിച്ചിരുന്നതെങ്കിൽ ഇന്നത് എഐ ടെക്നോളജിയിൽ മൂന്നിലെത്താനുള്ള ശ്രമമായി മാറി.
ട്രംപിൻ്റെ ഭരണകാലത്ത് എഐ സാങ്കേതികവിദ്യയിൽ യുഎസ് തന്നെ മേധാവിത്വം പുലർത്തുമെന്നും എഐയുടെ മുന്നോട്ടുപോക്കിന് ലോകരാജ്യങ്ങളുമായി സഹകരിക്കാൻ യുഎസ് തയാറാണെന്നും ജെ.ഡി. വാൻസ് പറഞ്ഞു. എഐ മനുഷ്യരെ മറികടക്കുമെന്ന് കരുതുന്നവരുണ്ട്. അത്തരം ആശങ്കകൾ അസ്ഥാനത്താണ്. യുഎസിനെ സംബന്ധിച്ച് ജനങ്ങളുടെ താൽപര്യങ്ങൾ മുൻനിർത്തിക്കൊണ്ടുള്ള സാങ്കേതികവിപ്ലവമാണ് ലക്ഷ്യം.
എഐ സാങ്കേതിക വിദ്യ ജനാധിപത്യവൽക്കരിക്കണമെന്നും എല്ലാ രാജ്യങ്ങൾക്കും അതിന്റെ ഗുണമുണ്ടാകുന്ന തരത്തിൽ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചുനിൽക്കണമെന്നുമുള്ള ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായത്തെ വാൻസ് സ്വാഗതം ചെയ്തു