സോൾ: അമേരിക്കൻ ആണവ അന്തർവാഹിനി ഉത്തര കൊറിയൻ തുറമുഖത്ത് തങ്ങളുടെ തുറമുഖത്ത് യു. എസിന്റെ ആണവ അന്തർവാഹിനി നങ്കൂരമിട്ടതിൽ മുന്നറിയിപ്പുമായി ഉത്തര കൊറിയ. രാജ്യത്തി ന്റെ സുരക്ഷക്ക് യു.എസ് ഗുരുതര ഭീഷണിയാ ണ് ഉയർത്തുന്നതെന്ന് ഉത്തര കൊറിയൻ പ്രതി രോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.
യു.എസ് നാവിക സേനയുടെ അതിവേഗ ആക്ര മണ ശേഷിയുള്ള യു.എസ്.എസ് അലക്സാൻ ഡ്രിയ അന്തർവാഹിനിയാണ് തിങ്കളാഴ്ച ബു സാൻ തുറമുഖത്ത് നങ്കൂരമിട്ടത്. സാധനങ്ങൾ വാങ്ങുന്നതിനും ജീവനക്കാർക്ക് വിശ്രമിക്കാനു മാണ് അന്തർവാഹിനി നങ്കൂരമിട്ടതെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എസ്, ദക്ഷിണ കൊറിയൻ നാവിക സേനക ൾക്ക് വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത പ്രതിരോധ പദ്ധതി തയാറാക്കുന്നതിനും നടപടി അവസരം നൽകുമെന്നും അവർ വിശദീകരിച്ചു. തൊമഹോക് ക്രൂസ് മിസൈലുകൾ പ്രയോഗി ക്കാൻ ശേഷിയുള്ളതാണ് പസഫിക് സേനയു ടെ ഭാഗമായ യു.എസ്.എസ് അലക്സാൻഡ്രി.
കൊറിയൻ ഉപഭൂഖണ്ഡത്തിൽ യു.എസ് ആണ വ അന്തർ വാഹിനിയുടെ സാന്നിധ്യം ഏറ്റുമുട്ടാ നുള്ള അമേരിക്കൻ ഭ്രാന്തിൻ്റെ വ്യക്തമായ പ്രകടനമാണെനും അപകടകരവും ശത്രുതപരവുമായ യു.എസ് സൈനിക നടപടിയിൽ കടുത്ത ആശങ്കയുണ്ടെന്നും ഉത്തര കൊറിയ വ്യക്തമാക്കി.
നീക്കം മേഖലയിൽ ഏറ്റുമുട്ടലി നും യുദ്ധത്തിനും വഴിവെക്കും. പ്രകോപിപ്പിക്കു ന്നവരെ ശിക്ഷിക്കാൻ ഉത്തര കൊറിയ ഒരു മടി യും കാണിക്കില്ലെന്നും പ്രസ്താവനയിൽ വ്യ ക്തമാക്കി. യു.എസ് ഏകാധിപത്യ രാജ്യമാണെ ന്ന് ആരോപിച്ച ഉത്തര കൊറിയ, അധികാരത്തി ലൂടെ ആധിപത്യം നേടാമെന്നത് അവരുടെ അ ന്തമായ വിശ്വാസമാണെന്നും പറഞ്ഞു.