Sunday, February 23, 2025

HomeNewsKeralaഫാ തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപത വികാരി ജനറാൾ

ഫാ തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപത വികാരി ജനറാൾ

spot_img
spot_img

കോട്ടയം: കോട്ടയം അതിരൂപതയുടെ  വികാരി ജനറാളായി ഫാ തോമസ് ആനിമൂട്ടിലിനെ നിയമിച്ചു. നിലവിൽ കടുത്തുരുത്തി ഫൊറോന വികാരിയായി പ്രവർത്തിക്കുമ്പോഴാണ് പുതിയ പദവിയിലേക്ക് മാറ്റപ്പെട്ടത്. ഫാ. തോമസ് ആനിമൂട്ടിൽ 1989 ഏപ്രിൽ 13-ന് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് പുളിഞ്ഞാൽ പള്ളി വികാർ ഇൻചാർജായി നിമിക്കപ്പെട്ടു. അതിനുശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയിൽനിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടി. പിന്നീട് മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സെക്രട്ടറിയായും ചാൻസിലറായും പ്രവർത്തിച്ചു. 

1998-ൽ കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററർ ഡയറക്ടറായും മലബാർ റീജിയൻ പ്രൊക്കുറേറ്ററായും സേവനം ചെയ്ത ശേഷം 2002-ൽ അമേരിക്കയിലെ ലോസാഞ്ചൽസിലുള്ള യു.സി.എൽ. യൂണിവേഴ്‌സിറ്റിയിൽനിന്നും   ചാപ്ലയൻസിയിൽ ഡിപ്ലോമ നേടി.

 ലോസാഞ്ചൽസ്, ന്യൂയോർക്ക്, ന്യൂജേഴ്സി എന്നീ ക്നാനായ മിഷനുകളുടെ ഡയറക്ടറായും കെ.സി.സി.എൻ.എ സ്പിരിച്വൽ  ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. 2008-ൽ കാരിത്താസ് ഫിനാൻസ് ഡയറക്ടറായി ചാർജെടുത്തു. ആറുമാസത്തിനുശേഷം കാരിത്താസിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 10 വർഷം ഡയറക്ടറായി സേവനംചെയ്ത കാലയളവ് കാരിത്താസിൻ്റെ വളർച്ചയുടെ പ്രധാന നാഴികക്കല്ലായിരുന്നു. തുടർന്ന് ഉഴവൂർ ഫൊറോന വികാരിയായി അഞ്ചുവർഷം സേവനം ചെയ്തശേഷം കഴിഞ്ഞ ഒൻപതം മാസമായി കടുത്തുരുത്തി ഫൊറോന വികാരിയായി പ്രവർത്തിക്കുമ്പോഴാണ് പുതിയ നിയമനം. അതിരൂപത വിവാഹകോടതി ജഡ്‌ജിയായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ദൈവദാസന്മാരായ മാർ മാക്കിൽ പിതാവിന്റെയും പൂതത്തിൽ തൊമ്മിയച്ചന്റെറെയും പ്രമോട്ടർ ഓഫ് ജസ്റ്റീസായും പ്രവർത്തിക്കുന്നു. 9 വർഷം അതിരൂപത വൈദികസമിതി സെക്രട്ടറിയായിരുന്നു. നിലവിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയാണ്.

പയ്യാവൂർ ടൗൺ പള്ളി ഇടവക ആനിമൂട്ടിൽ പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഏലിയാമ്മ പുന്നച്ചൻ പുന്നോടത്ത് (റിട്ട. അധ്യാപിക), ചാക്കോ തിരൂർ, പരേതനായ ഫിലിപ്പ്, മാത്യു ബേബി, ലൈസമ്മ ജോസഫ് കീഴേട്ടുകുന്നേൽ (വാതിൽമട).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments