Saturday, February 22, 2025

HomeNewsKeralaമീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന 'കരിഷ്മ പെര്‍ഫ്യൂം' പിടികൂടി

മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന ‘കരിഷ്മ പെര്‍ഫ്യൂം’ പിടികൂടി

spot_img
spot_img

തിരുവനന്തപുരം: ‘ഓപ്പറേഷന്‍ സൗന്ദര്യ’യുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന പെര്‍ഫ്യൂമുകള്‍ കണ്ടെത്തി. എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് ഈ മായം ചേര്‍ത്ത പെര്‍ഫ്യൂമുകള്‍ പിടികൂടിയത്.

ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ‘കരിഷ്മ പെര്‍ഫ്യൂം’ എന്ന പേരിലുള്ള ഉത്പന്നത്തിലാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കൂടുതലായി കണ്ടെത്തിയതെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഇതില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈല്‍ ആല്‍ക്കഹോള്‍ കേരള പോയിസണ്‍ റൂളിന്റെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന ഒരു വിഷമാണ് മീഥൈല്‍ ആല്‍ക്കഹോള്‍.

പെര്‍ഫ്യൂം ആയിട്ടാണ് നിര്‍മ്മിക്കുന്നതെങ്കിലും ആഫ്റ്റര്‍ ഷേവ് ആയിട്ടാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അതിനാല്‍ തന്നെ മൃദുവായ മുഖ ചര്‍മ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തില്‍ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഇത്തരം പദാര്‍ത്ഥങ്ങളുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം മായം ചേര്‍ക്കല്‍ വിഭാഗത്തിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പരിശോധനകള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അഹമ്മദാബാദിലെ സ്ഥാപനത്തിന്റെ ലൈസന്‍സ് വിവരങ്ങള്‍ അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം വരെ തടവും 50,000 രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാവുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments