വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂര്‍ റാണയെ കൈമാറുന്നതിന് അംഗീകാരം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനിടെയാണ് അംഗീകരം നല്‍കികൊണ്ടുള്ള ഉത്തരവിറങ്ങിയത്.
വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ്് ട്രംപ് ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവുര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് വിട്ടു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഖാലിസ്ഥാനി വിഘടനവാദികള്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുഎസിലെ ഘടകങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുമ്പോളായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്.
‘ബൈഡന്‍ ഭരണകൂടവുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നെന്ന് ഞാന്‍ കരുതുന്നില്ല.ഇന്ത്യയ്ക്കും ബൈഡന്‍ ഭരണകൂടത്തിനും ഇടയില്‍ വളരെ ഉചിതമല്ലാത്ത നിരവധി കാര്യങ്ങള്‍ സംഭവിച്ചെന്ന് ” കുറ്റപ്പെടുത്താനും ട്രംപ് മറന്നില്ല.
2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ വിട്ടുകിട്ടുന്ന കാര്യത്തില്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.ജനുവരി 21 ന് യുഎസ് സുപ്രീം കോടതി റാണയുടെ റിവ്യൂഹര്‍ജി തള്ളിയതിനാലാണ് ഇന്ത്യയിലേക്ക് കൈമാറുന്നതിന് വഴിയൊരുങ്ങിയത്.