ഡാളസ് : പ്രവാസലോകത്തെ മാധ്യമ പ്രവർത്തകരുടെ പ്രോത്സാഹനത്തിനും വളർച്ചക്കും ഉപകാര പ്രഥമാകുന്ന മാധ്യമ സെമിനാറും വിവിധ പ്രോഗ്രാമുകളുമാണ് ഡാളസ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷം ആസൂത്രണം ചെയ്തിതിരിക്കുന്നത്. മാർച്ച് 15 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് (US central time) പ്രഥമ സെമിനാറിന് തുടക്കം കുറിക്കും.
അനുദിനം മാറി കൊണ്ടിരിക്കുന്ന മാധ്യമ അന്തരിക്ഷത്തിൽ പത്ര പ്രവർത്തകരുടെ കടമകൾ, അഭിപ്രായ സ്വാതന്ത്ര്യം , സോഷ്യൽ മീഡീയ മൂലം സംഭവിക്കുന്ന ഗുണങ്ങളും ദോഷങ്ങളും, തുടങ്ങിയ വിഷയങ്ങളാണ് സെമിനാറിലെ മുഖ്യ വിഷയങ്ങൾ. അതൊടൊപ്പം പ്രവാസിമലയാളികൾ ഇന്ന് അനു ഭവിക്കുന്ന വിമാനടിക്കറ്റുകളുടെ അമിത വർദ്ധനവ്, വസ്തുക്കളുടെ ക്രയവിക്രയത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അമിത നികുതി വർദ്ധനവ് തുടങ്ങിയ വിഷയങ്ങളും ഈ സെമിനാറിലെ ചർച്ചാ വിഷയങ്ങളായ് തെരഞ്ഞെടുത്തിട്ടുണ്ട്.
സാമൂഹ്യപ്രവർത്തകർ,ജനപ്രതിനിധികൾ,ദൃശ്യമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ജേണലിസ്റ്റുകൾ തുടങ്ങിയവരാണ് വിവിധ വിഷയങ്ങൾ അവതരിപ്പിക്കുകയും, സെമിനാറിൽ പങ്കെടുക്കുന്നവരുട ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നത്. ഡാളസ് ചാപ്റ്ററിൻ്റെ ഭാരവാഹികളായ ജോജി വർഗ്ഗീസ് ( പ്രസിഡൻ്റ് ) , വിൽത്സൻ തരകൻ ( വൈസ് പ്രസിഡന്റ്) ലിസാമ്മ സേവിയർ ( സെക്രട്രറി) , രാജൂ തരകൻ (ട്രഷറർ) , ബോർഡ് മെംമ്പറായ് പി.സി. മാത്യൂ, പട്രീഷ ഉമാശങ്കർ, മീന ചിറ്റലപ്പള്ളി, പ്രഫസർ ജോയ് പല്ലാട്ടുമടം തുടങ്ങിയവരാണ് സെമിനാറിന് നേതൃത്വം വഹിക്കുന്നത്.
സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:ജോജി വഗ്ഗീസ് : 972 897 7093
വാർത്ത അയച്ചത് : രാജൂ തരകൻ