Sunday, April 20, 2025

HomeAmericaബൈഡന്‍ 21 ദശലക്ഷം ഡോളര്‍ ഇന്ത്യക്ക് നല്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെന്ന് ട്രംപ്

ബൈഡന്‍ 21 ദശലക്ഷം ഡോളര്‍ ഇന്ത്യക്ക് നല്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെന്ന് ട്രംപ്

spot_img
spot_img

ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ  ബൈഡന്റെ നേതൃത്വത്തിലുള്ള  ഭരണകൂടം ഇന്ത്യക്ക് 21 ദശലക്ഷം ഡോളര്‍ നല്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്നു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് എയ്ഡ് നിര്‍ത്തലാക്കിയ ശേഷമുള്ള  ട്രംപിന്റെ പുതിയ പ്രതികരണം ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ഇടയാക്കും.

ഇന്ത്യയില്‍ 21 ദശലക്ഷം ഡോളര്‍ അമേരിക്ക എന്തിന് ചെലവാക്കിയെന്നത് വ്യക്തമാക്കേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിന് നല്‍കുന്ന പണമെന്നാണ് ഈ തുകയെ വിശേഷിപ്പിക്കുന്നത്. തുക നല്‍കിയ ബൈഡന്‍ ഭരണകൂടം ഇന്ത്യയില്‍ ആരെയോ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ട്രംപ് ആരോപിച്ചു.
ഈ സാഹചര്യത്തില്‍ ട്രംപിന്റെ പുതിയ പ്രസ്താവന കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കാനാണ് സാധ്യത. യുഎസ് എയ്ഡ് നിര്‍ത്തലാക്കാന്‍ പുതിയ അമേരിക്കന്‍ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. യുഎസ് എയ്ഡ് വഴിയുള്ള പണം കൂടുതലും എത്തിയത് ഇന്ത്യയിലെ ആരോഗ്യ മേഖലയിലേക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.

64 ശതമാനത്തോളം തുക ഇന്ത്യയിലെ എയ്ഡ്‌സ് ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് നല്‍കിയെന്നാണ് യുഎസിന്റെ തന്നെ രേഖകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് രംഗത്തായാലും ആരോഗ്യമേഖലയിലായാലും ഏതൊക്കെ സംഘടനകള്‍ക്കാണ് പണം കിട്ടിയതെന്ന് അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല.  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments