എ.എസ് ശ്രീകുമാര്‍
മുറിവുകളേറെയേറ്റ്
എന്നെ ചുമന്ന
സഹന യാത്രയുടെ
നൊമ്പരപ്പാടുകള്‍
പ്രാണവേദനയാല്‍
മുദ്രവച്ച പ്രിയ
പാദരക്ഷകളേ…
എവിടെയായാലുമെന്‍
കൂടെപ്പിറപ്പായ്
പിരിയാതെ, പഥങ്ങളില്‍
മുള്ളുകളേല്‍ക്കാതെ
കാത്തുവല്ലോ കനിവോടെ
വന്‍ മഴയെത്തും
കൊടും വേനലിലും
പ്രളയത്തിലും
ഉരുള്‍പൊട്ടലിലും
ഇടറുമ്പോഴൊക്കെയും
ഉറപ്പിച്ചു നിര്‍ത്താന്‍
ഇരുപാദങ്ങള്‍ക്ക്
തുണയായല്ലോ
ഒരിക്കല്‍ ഞാന്‍
അറിയുന്നു
എന്നെ പേറിയ
നിന്‍ തേയ്മാനങ്ങള്‍
പൊട്ടിപ്പേയ വാറുകള്‍
വയ്യ…തീര്‍ത്തുമല്ലേ
പ്രിയ ചെരുപ്പുകളേ
നിര്‍ത്തുന്നു
ഞാനെന്‍ വൃഥാനടത്തവും
ഉപേക്ഷിക്കുന്നു നന്ദിപൂര്‍വം
നിന്നെയുമെന്നേയ്ക്കും…