തിരുവനന്തപുരം: മാര്‍ ഇവാനിയോസ് ട്രോഫി ഇന്റര്‍ കോളജിയറ്റ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ ജേതാക്കള്‍. ഫൈനലില്‍ കോഴിക്കോട് പ്രൊവിഡന്‍സ് കോളജിനെ 40- 33 എന്ന് സ്കോറിന് പേരാജയപ്പെടുത്തിയാണ് അല്‍ഫോന്‍സ ജേതാക്കളായത്.
14 പോയിന്റുമായി മരിയ ജോണ്‍സണാണ് അല്‍ഫോന്‍സയുടെ ടോപ് സോറര്‍
കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി. ബാസ്ക്കറ്റ് ബോള്‍ പൂര്‍വവിദ്യാര്‍ത്ഥി മത്സരവും ഒത്തുചേരലും നടന്നു. കൂടാതെ കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് മുന്‍ വൈസ് പ്രസിഡന്റും മാര്‍ ഇവാനിയോസ് കോളേജിലെ കെമിസ്ട്രി വിഭാഗം മുന്‍ മേധാവിയുമായ പ്രഫ.രാജു ഏബ്രഹാമിനെ ചടങ്ങില്‍ ആദരിച്ചു.
ഇവാനിയോസിലെ മുന്‍ രാജ്യാന്തര താരങ്ങളായ വിനീത് രവി മാത്യു , അഖില്‍ എ ആര് എന്നിവരെയും മാര്‍ ഇവാനിയോസ് സ്റ്റേഡിയത്തില്‍ ആദരിച്ചു.