വാഷിംഗ്ണ്: ഇന്ത്യയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ 21 മില്യന്‍ ഡോളര്‍ അമേരിക്ക ന്ലകിയെന്ന വാദ്ം തെറ്റെന്നു റിപ്പോര്‍ട്ട്. ബംഗ്ലാദേശിനു നല്കിയ പണത്തെയാണ് ഇന്ത്യയ്ക്ക് നല്കിയതെന്നരീതിയില് വീണ്ടും സജീവ ചര്‍ച്ചയാക്കുന്നത്.
ദേശീയ പത്രമായ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസ്എഐഡി ഫണ്ടിന്റെ രേഖകള്‍അനുസരിച്ച് 2022-ല്‍ ബംഗ്ലാദേശിനാണ് ഫണ്ട് അനുവദിച്ചത്. ആകെ അനുവദിച്ച 21 മില്യണ്‍ ഡോളറില്‍ 13.4 മില്യണ്‍ ഡോളര്‍ ചെലവഴിക്കപ്പെട്ടു. ബംഗ്ലാദേശിലെ വിദ്യാര്‍ഥികളിലെ ‘രാഷ്ട്രീയവും പൗരാവകാശ അഭിമുഖ്യവും’ പ്രോത്സാഹിപ്പിക്കുന്നതിനാണ് തുക ഉപയോഗിച്ചിരുന്നത്.
ഡോജ് പ്രസിദ്ധീകരിച്ച പട്ടികയില്‍ യുഎസ് എയ്ഡ് ഗ്രാന്റില്‍ നിന്നും കണ്‍സോഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ പ്രൊസസ് സ്ട്രംഗ്തനിംഗ് എന്ന സംഘടനയ്ക്ക് ലഭിച്ച രണ്ട് ഗ്രാന്റുകളാണ് ചര്‍ച്ചയായത്. സിഇപിപിഎസ് ജനാധിപത്യ, അവകാശ, ഭരണക്രമം എന്നിവയുടെ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഈ സംഘടനയ്ക്ക് യുഎസ്എഐഡി 486 മില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ഡോജ് വ്യക്തമാക്കുന്നത്. ഇതില്‍ 21 മില്യണ്‍ ഡോളര്‍ ‘ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തത്തിനായി’ എന്നും 22 മില്യണ്‍ ഡോളര്‍ ‘മോള്‍ഡോവയിലെ സമഗ്രമായ രാഷ്ട്രീയ പ്രക്രിയയ്ക്കായി’ എന്നുമാണ് പറയപ്പെട്ടത്.
മോള്‍ഡോവയ്ക്കുള്ള ഫണ്ട് 2023 സെപ്റ്റംബര്‍ 16-നാണ് സിഇപിപപിഎസിന് അനുവദിച്ചത്. ഇതില്‍ 13.2 മില്യണ്‍ ഡോളര്‍ ഇതിനകം ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്കായി എന്ന് കരുതിയ 21 മില്യണ്‍ ഡോളര്‍ വാസ്തവത്തില്‍ ബംഗ്ലാദേശിനായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫെഡറല്‍ ഗ്രാന്റുകള്‍ പ്രത്യേക രാജ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കാവൂ. 2008 മുതല്‍ ഇന്ത്യയില്‍ യുഎസ്എഐഡി ഫണ്ട് ഉപയോഗിച്ച സിഇപിപിഎസ് പദ്ധതികളൊന്നുമില്ല.
21 മില്യണ്‍ ഡോളറിന്റെ ഒറ്റ സിഇപിപിഎസ് ഗ്രാന്റ് 2022 ജൂലൈയില്‍ ബംഗ്ലാദേശിനാണ് അനുവദിച്ചത്. ‘അമര്‍ വോട്ട് അമര്‍’ എന്ന പേരില്‍ ആരംഭിച്ച പദ്ധതി പിന്നീട് ‘നാഗരിക്’ എന്നാക്കി മാറ്റി. എന്നാല്‍ ഇന്ത്യയ്ക്ക് ഫണ്ട് ലഭിച്ചുവെന്ന പ്രചാരണം വന്നതിനു പിന്നാലെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്പോര് മുറുകി. ഇതിനിടെയാണ് ഫണ്ട് ലഭിച്ചത് ബംഗ്ലാദേശിനാണെന്ന് വ്യക്തമായത്.