Sunday, February 23, 2025

HomeBusinessബില്‍ പേയ്മെന്റുകള്‍ക്ക് ഫീസ് ചുമത്താനൊരുങ്ങി ഗൂഗിള്‍ പേ

ബില്‍ പേയ്മെന്റുകള്‍ക്ക് ഫീസ് ചുമത്താനൊരുങ്ങി ഗൂഗിള്‍ പേ

spot_img
spot_img

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ചുമത്താന്‍ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിലൊന്നായ ഗൂഗിള്‍ പേ. മൊബൈല്‍ റീച്ചാര്‍ജുകള്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ പേയില്‍ കണ്‍വീനിയന്‍സ് ഫീ എന്ന പേരില്‍ 3 രൂപ അധികമായി ഈടാക്കാറുണ്ട്.

വൈദ്യുത ബില്‍, വെള്ളം, ഗ്യാസ് ഉള്‍പ്പടെയുള്ളവയുടെ തുക അടക്കുമ്പോഴാണ് ജിഎസ്ടിയ്ക്ക് പുറമെ ജിപേ അധിക തുക ഈടാക്കുന്നത്.

ബില്‍ തുകയുടെ 0.5 ശതമാനം മുതല്‍ 1 ശതമാനം വരെയാണ് പുതുതായി ഏര്‍പ്പെടുത്തിയ ഫീസ്. യുടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള ജിഎസ്ടിയ്ക്ക് പുറമെയാണിത്. പ്രൊസസിങ് ഫീ എന്ന പേരിലായിരിക്കും ഈ അധിക തുക ഈടാക്കുക. യു.പി.ഐ-ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് നടത്തുന്ന ഇടപാടുകളെ ഇത് ബാധിക്കില്ല.

ഫോണ്‍പേയും വാട്ടര്‍, പൈപ്പ് ഗ്യാസ് ബില്ലുകള്‍ ഉള്‍പ്പെടെയുള്ള ബില്‍ പേയ്മെന്റുകള്‍ക്കുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും നിരക്കുകള്‍ ഈടാക്കുന്നു. ഫോണ്‍പേ യു.പി.ഐ റീചാര്‍ജുകള്‍ക്കും ബില്‍ പേയ്മെന്റുകള്‍ക്കും 1 രൂപ മുതല്‍ 40 രൂപ വരെ പ്ലാറ്റ്ഫോം ഫീസ് ചുമത്തുന്നുവെന്ന് അതിന്റെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments