Sunday, February 23, 2025

HomeHealth and Beautyഅമിത മൊബൈൽഫോൺ ഉപയോഗം; രണ്ടുവർഷത്തിനിടെ ചികിത്സിച്ചത് 15,261 കുട്ടികളെ എന്ന് റിപ്പോര്‍ട്ട്‌

അമിത മൊബൈൽഫോൺ ഉപയോഗം; രണ്ടുവർഷത്തിനിടെ ചികിത്സിച്ചത് 15,261 കുട്ടികളെ എന്ന് റിപ്പോര്‍ട്ട്‌

spot_img
spot_img

മൊബൈൽ ഫോണിന്റെ അമിതോപയോഗം കുട്ടികളിൽ മാനസികവും ശാരീരികവുമായ സങ്കീർണാവസ്ഥ സൃഷ്ടിക്കുന്നതായി വനിത-ശിശു വികസന വകുപ്പിന്റെ കണ്ടെത്തൽ. 2023 മുതൽ 2024 അവസാനം വരെ 15,261 കുട്ടികൾക്കാണ് ഇതുമായി ബന്ധപ്പെട്ട് ചികിത്സ നൽകിയത്. വകുപ്പിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങൾ, പാരന്റിങ് ക്ലിനിക്കുകൾ, സ്കൂൾ കൗൺസലിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് പ്രശ്‌നത്തിന്റെ വ്യാപ്തി വ്യക്തമായത്.

അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ പഠനത്തിലെ പിന്നാക്കാവസ്ഥ, മറ്റുള്ളവരുമായി പൊരുത്തപ്പെടാനുള്ള പ്രശ്നം, വിഷാദരോഗം, ഉത്കണ്ഠ, അമിത മാനസികസമ്മർദം, ആത്മഹത്യാ പ്രവണത എന്നിവ കണ്ടെത്തി. ഇത് ലഹരി ഉപയോഗിക്കുന്നവരുടേതിനു തുല്യമാണെന്നും പറയുന്നു.

പോഷകാഹാരക്കുറവ്, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ എന്നിവയും ഇത്തരം കുട്ടികളിൽ പ്രകടം. ഇവരിൽ മസ്തിഷ്ക വികാസത്തിനും താമസമുണ്ടാകും. പേശീവികസനക്കുറവ്, പൊണ്ണത്തടി എന്നിവയ്ക്കും കാരണമാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments