നടൻ അജിത് കുമാറിന്റെ കാർ റേസിങ്ങിനിടെ തലകീഴായി പറഞ്ഞു. സ്പെയിനിലെ വലൻസിയയിൽ നടന്ന പോർഷെ സ്പ്രിന്റ് ചലഞ്ച് ടൂർണമെന്റ് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.
താരത്തിന് വലിയ പരിക്കുകൾ ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. അജിത്തിന്റെ കാറിനെ മറ്റൊരു കാർ മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടമുണ്ടായത്. ട്രാക്കിൽ നിന്ന് തെന്നി മാറിയ കാർ രണ്ടു വെട്ടം തലകീഴായി മറിയുകയായിരുന്നു.
ഈ മാസം ആദ്യം പോർച്ചുഗലിലെ എസ്റ്റോറിൽ നടന്ന പരീശീലന റേസിംഗ് സെഷനിടെയുണ്ടായ അപകടത്തിൽ നിന്നും താരം രക്ഷപ്പെട്ടിരുന്നു. ദുബായിലെ റേസിംഗ് പരിശീലനത്തിനിടെ അജിത്തിന്റെ കാർ ബാരിയറിലിടിച്ച് അപകടത്തിൽപ്പെട്ടിരുന്നു.