തൃശൂരിൽ ഷെയർ ട്രേഡിന്റെ പേരിൽ വൻ തട്ടിപ്പ്. ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവർത്തിക്കുന്ന ഷെയർ ട്രേഡിംഗ് സ്ഥാപനമായ ബില്യൺ ബീസ് 250 കോടി രൂപ തട്ടിയെന്നാണ് പൊലീസിൻറെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
പ്രവാസികളാണ് തട്ടിപ്പിനിരയാവലിൽ ഭൂരിഭാഗവും. വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണം കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസികൾ ബില്യൺ ബീസിൽ നിക്ഷേപിച്ചത്. പ്രതിമാസം 30,000 മുതൽ അര ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
2019 ലാണ് ഇരിഞ്ഞാലക്കുട സ്വദേശി ബിബിൻ കെ ബാബു, സഹോദരങ്ങളായ സുബിൻ, ലിബിൻ എന്നിവർ ചേർന്ന് ഇറഞ്ഞാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം ബില്യൺ ബീസ് എന്ന പേരിൽ ധനകാര്യസ്ഥാപനം തുടങ്ങുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ട്രേഡിങ് എന്തായിരുന്നു ബില്യൺ ബീസ് മുന്നോട്ടുവച്ച ആശയം. എന്നാൽ കഴിഞ്ഞ 8 മാസമായി നിക്ഷേപകർ പണം ആവശ്യപ്പെടുമ്പോൾ പിന്നീട് തരാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഒരു കോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയിൽ ആണ് ഇരിങ്ങാലക്കുട പോലീസ് ആദ്യം കേസെടുത്തത്.
പ്രതികളായ ബിബിൻ, ഭാര്യ ജൈത, ബിബിന്റെ സഹോദരൻ സുബിൻ എന്നിവഡ വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇവരെ തിരിച്ചു കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല.