Sunday, February 23, 2025

HomeMain Storyഅന്താരാഷ്ട്ര ബഹിരാകാശ നിലയം അടച്ചുപൂട്ടണമെന്ന് മസ്‌ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയം അടച്ചുപൂട്ടണമെന്ന് മസ്‌ക്

spot_img
spot_img

വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയം കഴിയുന്നതും വേഗത്തില്‍ അടച്ചുപൂട്ടണമെന്നു സ്‌പേസ് എക്‌സ് ഉടമയും ട്രംപ് സര്‍ക്കാരിലെ ഉന്നതനുമായ ഇലോണ്‍ മസ്‌ക്ബഹിരാകാശനിലയത്തിന്റെ പ്രവര്‍ത്തനം 2030ല്‍ അവസാനിപ്പിക്കാന്‍ നാസയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളും തീരുമാനിച്ചിരിക്കെ അതിനും മുമ്പേ ബഹിരാകാശ നിലയം ഡീ കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യം ട്രംപ് ഭരണകൂടത്തില്‍ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഉഛഏഋ) വിഭാഗത്തിന്റെ തലവും ലോകകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരിക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയം കൊണ്ട് ലക്ഷ്യമിട്ട കാര്യങ്ങള്‍ നേടി. നിലവില്‍ വളരെ കുറച്ച് ആവശ്യങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയം കൊണ്ട് ഉള്ളൂ, ഐഎസ്എസിന്റെ ഡീഓര്‍ബിറ്റ് ആരംഭിക്കേണ്ട സമയമായി, ചൊവ്വയെ കോളനിവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കായിരിക്കണം ഇനിയുള്ള ശ്രദ്ധ’ എന്നും ഇലോണ്‍ മസ്‌ക് തന്റെ എക്‌സില്‍ കുറിച്ചു. 2030 ല്‍ ഐഎസ്എസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നാസയും പങ്കാളികളായ കാനഡയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ജപ്പാനും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ നിലയം ഡീഓര്‍ബിറ്റ് ചെയ്യാന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിനെ നാസ ഇതിനകം ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഡീഓര്‍ബിറ്റിന് 2030 വരെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് മസ്‌ക് ഇപ്പോള്‍ വാദിക്കുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് 2028ല്‍ പിന്‍മാറാന്‍ റഷ്യ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും ഐഎസ്എസിലെ ഗവേഷണവും സാങ്കേതികവികസനവും പരിശീലനവും തുടരാനാണ് നാസയുടെ തീരുമാനം.താഴ്ന്ന ഭൂഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യര്‍ക്ക് താമസിക്കാനാവുന്നതുമായ ബഹിരാകാശ ഗവേഷണശാലയും നിരീക്ഷണകേന്ദ്രവുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments