Sunday, February 23, 2025

HomeAmericaമുണ്ടുകോട്ടയ്ക്കൽ ഓലിപ്പാട്ട് തോമസ് കുര്യൻ ഫ്ലോറിഡയിൽ അന്തരിച്ചു

മുണ്ടുകോട്ടയ്ക്കൽ ഓലിപ്പാട്ട് തോമസ് കുര്യൻ ഫ്ലോറിഡയിൽ അന്തരിച്ചു

spot_img
spot_img

ഫ്ലോറിഡ : ഫ്ലോറിഡ ലേക്‌ലാൻഡ് ബ്രദറൺ അസംബ്ലി സഭാംഗം ബ്രദർ തോമസ് കുര്യൻ (75) ഫ്ലോറിഡയിൽ അന്തരിച്ചു. ഭാര്യ മേഴ്‌സി കുര്യൻ അങ്കമാലി ഇടച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: നിസ്സി കുര്യൻ, സാം കുര്യൻ, നാൻസി കുര്യൻ. മരുമകൾ: ലിൻഡ കുര്യൻ. കൊച്ചുമക്കൾ: ജയ്ന, ജാരെഡ്, റോഹാൻ, ആഷേർ.

പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ഓലിപ്പാട്ട് പരേതരായ കെ. ജി തോമസിന്റെയും ശോശാമ്മ തോമസിന്റെയും ഇളയ മകനാണ്. സഹോദരങ്ങൾ: എലിയമ്മ തോമസ് (മുംബൈ), പരേതരായ തങ്കമ്മ, സാറാമ്മ, സാമൂവൽ , മറിയാമ്മ.

ലേക്ക് ലാൻഡ് എബനേസർ ഇന്ത്യൻ പെന്തക്കോസ്ത് സഭയിൽ വച്ച് ഫെബ്രുവരി 28ന് 6 മുതൽ 8:30 വരെ മെമ്മോറിയൽ സർവീസും മാർച്ച്‌ 1ന് രാവിലെ 9 മുതൽ 11:30 വരെ സംസ്കാര ശുശ്രൂഷയും ഉണ്ടായിരിക്കും. തുടർന്ന് ഓക്ഹിൽ സെമിത്തേരിയിൽ സംസ്കാരം.

(വാർത്ത: നിബു വെള്ളവന്താനം)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments