കൊളോണ്‍: എംസിബിഎസ് സഭാംഗവും കൊളോണ്‍, ഫ്രെഷനിലെ ബുഴ്ബെല്‍ സെന്റ് ഉള്‍റിഷ് ഇടവകയിലെ ചാപ്ലെയിനുമായ ഫാ. മാത്യു പഴേവീട്ടില് (59) ജര്‍മനിയില്‍ അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കുർബാനക്കായി തയാറെടുക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടാവുകയും ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ സെന്റ് ഗെബ്രിയേല്‍ യൂണിറ്റിലെ പഴേവീട്ടില് കുടുംബാംഗമാണ് ഫാ. മാത്യു. 2000 മുതല്‍ ഫ്രെഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.