Monday, March 10, 2025

HomeCinemaസ്വന്തം പണംകൊണ്ട് ഇഷ്ടമുള്ള സിനിമ നിര്‍മ്മിക്കും: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍

സ്വന്തം പണംകൊണ്ട് ഇഷ്ടമുള്ള സിനിമ നിര്‍മ്മിക്കും: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍

spot_img
spot_img

കൊച്ചി: അഭിനേതാക്കളുടെ സിനിമ നിര്‍മിക്കാനുള്ള അവകാശത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു തരത്തിലും എതിര്‍ക്കാന്‍ പാടില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ പണം കൊണ്ട് തനിക്കിഷ്ടമുള്ള സിനിമകള്‍ നിര്‍മിക്കുമെന്നും അതിനെ ആരും ചോദ്യം ചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇത്തരത്തിലുള്ള പ്രതികരണം.

നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിര്‍മാതാവായ ആളാണ് ഞാന്‍. എന്റെ പണം കൊണ്ട് എനിക്ക് ഇഷ്ടമുള്ള സിനിമ ചെയ്യും. അത് എന്റെ അവകാശമാണ്. ആ പണം കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട ആവശ്യമില്ല. അതൊരു മാന്യതയുള്ള കാര്യമല്ല. സിനിമയുടെ ലാഭവും നഷ്ടവും മറ്റുള്ളവരോട് പോലും ചര്‍ച്ച ചെയ്യേണ്ടതില്ല. ഒരു നടനോട് സിനിമ നിര്‍മിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല. സിനിമ നിര്‍മിക്കുന്ന ഓരോ താരത്തിനും അതിന് അവകാശമുണ്ട്.

അഭിനേതാക്കള്‍ സിനിമ ചെയ്യരുതെന്ന് എവിടെയും എഴുതി വെച്ചിട്ടില്ല. സിനിമയോടുള്ള താല്‍പര്യം കൊണ്ട് പല മേഖലകളില്‍ നിന്നും ജോലി രാജിവച്ച് സിനിമ നിര്‍മിക്കുന്നവരുണ്ട്. ഞാന്‍ പോലും സിനിമ പഠിച്ചിട്ട് സിനിമ നടനായ ആളല്ല, സിനിമയുടെ പിന്നണിയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. ജീവിതാനുഭവങ്ങള്‍ കൊണ്ടാണ് അതൊക്കെ പഠിക്കേണ്ടത്. ഞാന്‍ അധികം പ്രതിഫലം വാങ്ങാറില്ല. അഞ്ച് വര്‍ഷത്തോളമായി തന്റെ നിര്‍മാണ കമ്പനിയിലാണ് ഞാന്‍ ജോലി ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments