തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ഇന്‍റർ മീഡിയ ക്രിക്കറ്റ് ലീഗിൽ (പി.സി.എൽ) പുരുഷവിഭാഗത്തിൽ മാധ്യമവും വനിത വിഭാഗത്തിൽ അമൃത ടി.വിയും ജേതാക്കളായി. പുരുഷവിഭാഗത്തിൽ മാതൃഭൂമി ന്യൂസ് ചാനലാണ് റണ്ണേഴ്സ് അപ്പ്. വനിതവിഭാഗത്തിൽ ജനയുഗത്തിനെ പരാജയപ്പെടുത്തി അമൃത ടി.വി ജേതാക്കളായി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ആന്‍റണി രാജു എം എൽ എ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി.
പ്രസ് ക്ലബ് പ്രസിഡന്‍റ് പി.ആർ.പ്രവീൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ രഞ്ജി താരങ്ങളായ വി.എ.ജഗദീഷ്, ബി.സി.സി.ഐ മാച്ച് റഫറി പി.രംഗനാഥ്, റിട്ട. ഡിവൈ.എസ്.പി സിനിമ സീരിയൽ നടൻ ആർ. രാജ്കുമാർ, കനറാ ബാങ്ക് എജിഎം അനില്‍ കുമാര്‍ സിംഗ്
, തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി റഫീക്ക് കെ.എം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജെ അജിത് കുമാര്‍ , പ്രസ് ക്ലബ് ട്രഷറര്‍ വി വിനീഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ സ്വാഗതവും ടൂർണമെന്‍റ് കമ്മിറ്റി ജനറൽ കൺവീനർ ജോയി നായർ നന്ദിയും പറഞ്ഞു.