വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് .ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിയു മായുള്ള ചർച്ച പരാജയം. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ നടന്ന ചർച്ചയ്ക്കിടെ ഉണ്ടായ രൂക്ഷമായ വാദ പ്രതിവാദങ്ങളെ തുടർന്ന് സംയുക് വാർത്താ സമ്മേളനം ഡോണൾഡ് ട്രംപ് റദ്ദാക്കി
അമേരിക്ക ചെയ്ത സഹായങ്ങൾക്ക് നന്ദി വേണമെന്ന് വൊളോഡിമർ സെലെൻസ്കിയോട് പറഞ്ഞ ട്രംപ്, സമാധാനത്തിന് തയാറാകുകയാണെങ്കിൽ സെലെൻസ്കിക്ക് തിരിച്ചുവരാമെന്നും പറഞ്ഞു. . പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി ഇറങ്ങിപ്പോയി.
സെലെൻസ്കി യുഎസിനെ അപമാനിച്ചെന്ന് ട്രംപ് ആരോപിച്ചു. രാഷ്ട്ര നേതാക്കളുടെ പതിവു ചർച്ചകളിൽ നിന്നു മാറി പരസ്പരം വാക്കുതകർക്കത്തിലേക്കു നീണ്ടതോടെയാണു ചർച്ച അവസാനിപ്പിച്ചത്. യുദ്ധത്തിൽ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യുഎസുമായി പങ്കിടുന്ന കരാറിൽ സെലെൻസ്കി ഒപ്പു വച്ചില്ല.
മുന്നാം ലോക യുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെൻസ്കിയുടേതെന്ന് ട്രംപ് ആരോപിച്ചു. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ ജോ ബൈഡൻ ഭരണകൂടം യുക്രെയ്നിനു സാമ്പത്തികസഹായവും ആയുധങ്ങളും നൽകിയിരുന്നുവെങ്കിലും റഷ്യ അനുകൂല നിലപാടാണു ട്രംപ് സ്വീകരിച്ചിട്ടുള്ളത്. സെലെൻസ് കിയെ രൂക്ഷമായി വിമർശിച്ച ട്രംപ് റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു.
ധാതുവിഭവങ്ങൾ, പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്ക്കൊപ്പം തുറമുഖങ്ങളുടെയും പ്രകൃതിവാതക ടെർമിനലുകളുടെയും ഉടമസ്ഥതയും യുഎസിനു കൈമാറണം. ഇതിനു പകരമായി സൈനിക സുരക്ഷാ ഉറപ്പുകളൊന്നും കരാറില്ലെന്നതാണു ശ്രദ്ധേയം